Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wake Of The Outbreak

Wayanad

അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണി​നോ​ട് ചേ​ർ​ന്ന അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​ക്കാ​ർ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. കോ​ള​നി​യി​ലെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ പു​ൽ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നാ​ണ് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റോ​ളം പേ​രാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ചെ​ത​ല​ത്ത് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള കി​ണ​റി​നെ​യാ​ണ് കു​ടി​വെ​ള്ള​ത്ത​നാ​യി ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ന്ന​തി​യി​ൽ നി​ല​വി​ലു​ള്ള കി​ണ​റി​ൽ ടൗ​ണി​ലെ ഓ​ട​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ഒ​ഴു​കി​യെ​ത്തു​ന്ന​തി​നാ​ൽ വെ​ള്ളം ഉ​പ​യോ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​തേ അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ മു​ഖം തി​രി​ക്കു​ക​യാ​ണ്. പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി അ​ട​ക്ക​മു​ള്ള നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്പോ​ഴും ഉ​ന്ന​തി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ള​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഉ​ന്ന​തി​ക്കാ​ർ പ​റ​യു​ന്ന​ത്.

ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്പോ​ഴാ​ണ് അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ ദു​രി​തം പേ​റു​ന്ന​ത്. പു​ൽ​പ്പ​ള്ളി മു​രി​ക്ക​ൻ​മാ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൈ​ത​ക്കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചേ​ർ​ന്നു​കി​ട​ക്കു​ന്ന 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്.


ഭൂ​മി​യും വീ​ടും ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഉ​ന്ന​തി​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up